Real Time Kerala
Kerala Breaking News

ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

[ad_1]

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്‌ഫോടനം ഉണ്ടായത്. ദുബായ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാർ (26) ആണ് മരിച്ചത്. മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മൂന്ന് പേരാണ് ഇതുവരെ ഈ അപകടത്തിൽ മരണപ്പെട്ടത്.

ഒക്ടോബർ 17 ന് അർധരാത്രിയാണ് അപകടം സംഭവിച്ചത്. കരാമ ബിൻ ഹൈദർ ബിൽഡിംഗിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, തലശ്ശേരി സ്വദേശി നിധിൻ ദാസ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ട മറ്റ് രണ്ടുപേർ.



[ad_2]

Post ad 1
You might also like