Real Time Kerala
Kerala Breaking News

ഇസ്രയേലിന് എതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടത് ഒരു വര്‍ഷം മുമ്പ്: തെളിവുകള്‍ പുറത്ത്

[ad_1]

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്.

Read Also; മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ

ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വര്‍ഷത്തോളം ഭീകരര്‍ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തല്‍.

കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകള്‍, ഭൂപടങ്ങള്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡില്‍ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുക എന്നതായിരുന്നു ഹമാസിന്റെ ലക്ഷ്യം. പരമാവധി ഇസ്രായേലികളെ കൊലപ്പെടുത്തുക, പരമാവധി പേരെ ബന്ദികളാക്കുക എന്നതായിരുന്നു ഹമാസിന് ലഭിച്ച നിര്‍ദ്ദേശം.

ഇറക്കുമതി ചെയ്ത എകെ-47 റൈഫിളുകള്‍, റോക്കറ്റ്-പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, ഹാന്‍ഡ്ഗണ്ണുകള്‍ എന്നിവ ഉപയോഗിക്കാനുള്ള വിദഗ്ധ പരിശീലനം ഗാസ മുനമ്പില്‍ വച്ച് ഹമാസ് ഭീകരര്‍ക്ക് ലഭിച്ചിരുന്നു. ഇസ്രായേലിലെ ഓരോ നഗരങ്ങളുടെയും വലിപ്പവും ആകൃതിയും മറ്റ് പ്രത്യേകതകളും ഹമാസ് വിശദമായി പഠിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളും അവര്‍ പഠനവിധേയമാക്കി.

ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ജൂതരാഷ്ട്രത്തെ പ്രകോപിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം. അതുമൂലം ഗാസയിലെ സാധാരണക്കാര്‍ക്ക് ജീവഹാനിയുണ്ടാകുന്നതും ഹമാസിന് സ്വീകാര്യമായിരുന്നു. കാരണം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ അടുത്ത കാലത്തായി ഉടലെടുത്തിട്ടുള്ള ബന്ധങ്ങളെ തച്ചുടയ്ക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിനായി സാധാരണക്കാരെ ബലിയര്‍പ്പിക്കാനും അവര്‍ തയ്യാറായിരുന്നുവെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

 

[ad_2]

Post ad 1
You might also like