Real Time Kerala
Kerala Breaking News

പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷം, ലീഗ് വരാത്തതിൽ പരിഭവമില്ല: പിണറായി വിജയൻ

[ad_1]

കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യദാർഢ്യറാലിയിൽ ലീഗിനെ ക്ഷണിച്ച വിഷയം മുഖ്യമന്ത്രി പരാമർശിച്ചു. ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ക്ഷണിച്ചു. എന്തു സംഭവിക്കുമെന്ന് അറിയാമായിരുന്നു. വരാത്തതില്‍ പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷമാണെന്നും ബഹുജനസ്വാധീനമുള്ള മറ്റ് കക്ഷികള്‍ പ്രക്ഷോഭം സംഘടിപ്പിക്കാത്തതെന്തൊണ് എന്നും പിണറായി വിജയൻ ചോദിച്ചു.

ആര്‍ക്കൊപ്പമെന്ന് ചിലര്‍ക്ക് ഇപ്പോഴും തീരുമാനമെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്തീനിലെ ജനങ്ങളോടുള്ള കൊടുംക്രൂരതയ്ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്സതീന്‍ ജനതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞു.

‘പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് എന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാടാണ് ഇന്ത്യ. എന്നാല്‍ കേന്ദ്രം ഈ മുന്‍നിലപാടുകളില്‍ മാറ്റം വരുത്തി. പലസ്തീന് നേരെ കൊടുംക്രൂരത അരങ്ങേറുകയാണിന്ന്. ഇസ്രയേലിന്റെ പലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇസ്രയേല്‍ ബന്ധത്തില്‍ ബിജെപിക്ക് അഭിമാനമാണുള്ളത്. എന്നാല്‍ ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടാകരുത്’,പിണറായി വിജയന്‍ വ്യക്തമാക്കി.



[ad_2]

Post ad 1
You might also like