Real Time Kerala
Kerala Breaking News

പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നില്‍ പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

[ad_1]

ജിയോങ്‌സാംഗ് : റോബോട്ടുകള്‍ക്ക് വരുന്ന പിഴവിനെ തുടര്‍ന്ന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ കൂടിവരുന്നു. ദക്ഷിണ കൊറിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നില്‍ പെട്ട തൊഴിലാളിയാണ് ദാരുണമായി കൊല്ലപ്പെട്ടത്

റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ നാല്‍പതുകാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ജിയോങ്‌സാംഗ് പ്രവിശ്യയില്‍ പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച് റോബോട്ട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത്, ഞെരിച്ച് കളഞ്ഞത്. റോബോട്ടിന്റെ സെന്‍സര്‍ പരിശോധിക്കാനെത്തിയതായിരുന്നു ഈ നാല്‍പതുകാരന്‍ . രണ്ട് ദിവസം മുന്‍പ് ഈ സെന്‍സറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് റോബോട്ട് ജീവനക്കാരന്‍ ഇവിടെയെത്തിയത്. ഇയാളെ റോബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം ഇത്തരത്തിലുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മാര്‍ച്ച് മാസത്തിന്‍ 50 കാരനാണ് റോബോട്ടിന് മുന്നില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്. ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മ്മാണ ശാലയിലെ അപകടത്തിലായിരുന്നു ഇത്.

 

 



[ad_2]

Post ad 1
You might also like