Real Time Kerala
Kerala Breaking News

വ്യാജ രേഖകൾ നൽകി ബാങ്ക് ലോൺ നൽകുന്നതായി പരാതി.. ലോൺ ലഭിച്ചവർ അവസാനം തെരുവിൽ

പ്രധാനമന്ത്രി ആവാസ് യോജന വഴിയും. പട്ടികജാതി വികസന വകുപ്പിൽ നിന്നും നൽകുന്ന വീടിന്റെ ഉടമകളെയാണ് തട്ടിപ്പു സംഘം വലയിലാക്കുന്നത്

 കേരളത്തിലെ പ്രൈവറ്റ് ബാങ്കുകൾ .. ഇത്തരത്തിലുള്ള സാധാരണക്കാരെ കണ്ടു പിടിക്കുകയും ഏജന്റുമാർ വീട്ടുടമകളെ സമീപിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ നടപടി..

ബാങ്ക് ലോൺ ശരിയാക്കിത്തരാം ഇത്ര ശതമാനം കമ്മീഷൻ ഞങ്ങൾക്ക് തരണമെന്ന് ആദ്യമേ പറയും .. 

ആദ്യപടിയായി രേഖകൾ എല്ലാം വാങ്ങി. 2500 രൂപ സർവീസ് ഫീസ് എന്നപേരിൽ വാങ്ങി എടുക്കും. 

 

നിലവിൽ പഞ്ചായത്ത്‌ ഇത്തരം ബാങ്കുകൾക്ക് NOC നൽകാറില്ല.. നൽകിയാൽ തന്നെ അത് ഷെഡ്യൂൾ ബാങ്കുകൾക്ക് മാത്രമാണ് നൽകുന്നത്..

 

അത്തരത്തിൽ ലഭിക്കുന്ന എൻഒസി. തിരുത്തലുകളും വരുത്തി.. പ്രൈവറ്റ് ബാങ്കുകളുടെ പേരിലുള്ള NOC യാക്കി മാറ്റുകയാണ് തട്ടിപ്പുകാരുടെ രീതി.ഇനി NOC ലഭിക്കാത്ത വീട്ടു ഉടമസ്ഥർക്ക്..

പഞ്ചായത്തിന്റെ പേരിൽ വ്യാജ NOC ഉണ്ടാക്കിയാണ് ലോൺ നൽകുന്നതു.

 

ലോൺ ലഭിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ

വീട് ഉടമസ്ഥനിൽ നിന്നും 30000 രൂപയാണ് കമ്മീഷനായി കൈപ്പറ്റുന്നത്…

 

വ്യാജമായി ചമച്ച രേഖകൾ പ്രകാരമാണ് ലോൺ ലഭിച്ചതെന്ന് ലോൺ ലഭിച്ചവർക്ക്അറിയില്ല..

 

കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് ഇത്തരത്തിൽ പ്രൈവറ്റ് ബാങ്കുകൾ ഒപ്പിക്കുന്നതു..

 

കേരളത്തിലെ ചില പ്രൈവറ്റ് ബാങ്കുകൾ നാളിതുവരെ നൽകിയ ലോൺ രേഖകൾ പരിശോധിക്കണമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യക്കും.. പ്രധാനമന്ത്രിക്കും പരാതി നൽകാനാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ അപേക്ഷ

Post ad 1
You might also like