Real Time Kerala
Kerala Breaking News

ഇന്ത്യൻ വിപണിയിൽ നിറസാന്നിധ്യമായി ആപ്പിൾ, ഈ വർഷം ഒരു ലക്ഷം കോടിയുടെ ഐഫോണുകൾ നിർമ്മിക്കും

[ad_1]

ഇന്ത്യൻ വിപണിയിൽ നിറസാന്നിധ്യമായി മാറി ആഗോള ടെക് ഭീമനായ ആപ്പിൾ. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ നിർമ്മിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ആദ്യ ഏഴ് മാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകൾ ഇതിനോടകം തന്നെ ആപ്പിൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഐഫോണുകളുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നത്. 70 ശതമാനത്തോളം ഐഫോണുകൾ കയറ്റുമതി ചെയ്യുകയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ആപ്പിൾ 40,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്.

മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഐഫോണുകളുടെ കയറ്റുമതി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ആദ്യത്തെ 7 മാസങ്ങളിലെ കയറ്റുമതിയിൽ 185 ശതമാനം വാർഷിക വളർച്ചയാണ് നേടിയിരിക്കുന്നത്. കയറ്റുമതി തകൃതിയായി നടത്തുന്നതിനോടൊപ്പം, ഈ വർഷം ആഭ്യന്തര വിപണിയിൽ 70 ലക്ഷത്തിനടുത്ത് ഐഫോണുകൾ വിറ്റഴിക്കാനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. 2024 എത്തുമ്പോഴേക്കും വിൽപ്പന 90 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഫോക്സ്കോൺ, പെഗാട്രോൺ, വിസ്ട്രോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.



[ad_2]

Post ad 1
You might also like