Real Time Kerala
Kerala Breaking News

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ 15 മരണം

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ 15 മരണം വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. തടാകത്തിന്റെ അടിത്തട്ടിലെ ചെളി എന്‍ഡിആര്‍എഫ് സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളി നേരിട്ടു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായാവര്‍ക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Post ad 1
You might also like