Real Time Kerala
Kerala Breaking News

ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

[ad_1]

 

ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ചൈനയിലെ അജ്ഞാത രോഗത്തെ കുറിച്ച് കേന്ദ്ര നിര്‍ദ്ദേശം വന്നതിന് പിന്നാലെയാണ് നടപടി. ആശങ്കയില്ലെങ്കിലും കരുതല്‍ വേണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ നിരീക്ഷിക്കണമെന്ന് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ചൈനയില്‍ ശ്വാസകോശ രോഗങ്ങള്‍ പകരുന്ന സാഹചര്യത്തിലാണ് നടപടി.

 

ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചൈനയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ശൈത്യകാലത്ത് ഇത് പ്രധാനമായും കുട്ടികളെ ബാധിക്കുന്നു. അതേസമയം, അത് ന്യുമോണിയ ആണെന്നും പുതിയ വൈറസ് അല്ലെന്നും വ്യക്തമാക്കി ചൈന രംഗത്ത് വന്നു.

 



[ad_2]

Post ad 1
You might also like