Real Time Kerala
Kerala Breaking News

പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ ആര്‍ക്കും തടയാനാകില്ല: വ്യക്തമാക്കി അമിത് ഷാ

[ad_1]

കൊൽക്കത്ത: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ലെന്നും ഇത് നിലവില്‍ അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിസിഎഎയെ എതിര്‍ക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീണനം, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ അഴിച്ചുവിട്ടത്.

വൈക്കത്തഷ്ടമി: രണ്ട് ദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റാലിയിലെ ജനപങ്കാളിത്തം ജനങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നുവെന്നും 2026ല്‍ ബിജെപി സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.



[ad_2]

Post ad 1
You might also like