Real Time Kerala
Kerala Breaking News

ഭക്ഷണത്തിന് രുചി പോര, അമ്മയെ യുവാവ് കൊലപ്പെടുത്തി, ശേഷം ആത്മഹത്യാ ശ്രമം

[ad_1]

രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ യുവാവ് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര താനെ ജില്ലയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം. അമ്പത്തഞ്ചുകാരിയും മകനും കുടുംബ പ്രശ്നങ്ങളെ ചൊല്ലി സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നാണ് അയല്‍വാസികള്‍ പറഞ്ഞതെന്നാണ് പൊലീസ് അറിയിച്ചത്.

ഞായറാഴ്ച, യുവാവ് അമ്മയുമായി വീണ്ടും വഴക്കുണ്ടാക്കുകയും ഭക്ഷണത്തിനു രുചി പോരെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ ചൊല്ലി അമ്മ മകനുമായി വഴക്കായി. കോപാകുലനായ യുവാവ് അമ്മയെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു.

അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ചെന്നും ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. യുവാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



[ad_2]

Post ad 1
You might also like