Real Time Kerala
Kerala Breaking News

ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നു: പ്രധാനമന്ത്രി

[ad_1]

ഹൈദരാബാദ്: രാജ്യം ഇന്ന് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം നവോത്ഥാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുകയാണ്. സമ്പത്തിൽ നിന്ന് മാത്രമല്ല രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെയുമാണ് രാജ്യം ഉന്നതിയിലെത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്നോട്ട് കൊണ്ട് പോകുകയും വികസിതമായ രാജ്യത്തെ കെട്ടിപ്പടുക്കുകയും ചെയ്യണം. കൊറോണ മഹാമാരി ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ ശക്തമായി പോരാടി. ഇതിനെ ലോകരാജ്യങ്ങൾ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

തെലങ്കാനയിൽ ബിജെപിക്ക് മാത്രമേ വികസനം എന്ന പ്രതിജ്ഞ നിറവേറ്റാൻ സാധിക്കൂ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ തന്റെ സ്വകാര്യ സ്വത്തായിട്ടാണ് കാണുന്നത്. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്താൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



[ad_2]

Post ad 1
You might also like