Real Time Kerala
Kerala Breaking News

പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് അടുത്ത വര്‍ഷം: കേന്ദ്രമന്ത്രി അജയ് മിശ്ര

[ad_1]

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിശ്ര ഇക്കാര്യം അറിയിച്ചത്. മറ്റുവ സമൂഹത്തിലുള്ളവര്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മിശ്ര ഉറപ്പ് നല്‍കി.

‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സിഎഎ നടപ്പിലാക്കുന്നതിനുള്ള
കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആക്കം കൂട്ടി. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയാണ്. മറ്റുവകളില്‍ നിന്ന് പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല’ മിശ്ര പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചോടെ, സിഎഎയുടെ അന്തിമ കരട് പ്രാബല്യത്തില്‍
വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മിശ്ര കൂട്ടിച്ചേര്‍ത്തു.



[ad_2]

Post ad 1
You might also like