Real Time Kerala
Kerala Breaking News

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കേസ്: നേതാവിന്റെ ലാപ്ടോപ്പിൽ നിന്ന് 24 വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി

[ad_1]

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളുടെ പക്കൽ നിന്ന് 24 വ്യാജ കാർഡുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്ടോപ്പില്‍ നിന്നുമാണ് വ്യാജ ഐ ഡി കാർഡുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അടൂരിൽ അഭി വിക്രമിന്റെയും ബിനിൽ ബിനുവിന്റെയും വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിൽ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐ ഡി കാർഡുകള്‍ ഉപയോഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്രമക്കേടിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. അതിനാൽ കസ്റ്റഡിയിലെടുത്ത യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവിൽ കസ്റ്റഡിയിലുള്ളവർ. അതിനാൽ അന്വേഷണം പുതിയ നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

 



[ad_2]

Post ad 1
You might also like