Real Time Kerala
Kerala Breaking News

കെജ്രിവാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശാസന

[ad_1]

ന്യൂഡല്‍ഹി: റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴച വരുത്തിയതിന് ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു. പദ്ധതിയുടെ വിഹിതം ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നും ഉത്തരവിട്ടു. ഡല്‍ഹി സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ എഎപി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ നിന്നുള്ള തുക തിരിച്ചുവിടുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് നല്‍കാന്‍ ബാക്കിയുള്ള 415 കോടി രൂപ ഡല്‍ഹി സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം നല്‍കണമെന്നും അല്ലെങ്കില്‍ 550 കോടിയുടെ പരസ്യ ബജറ്റ് കണ്ടുകെട്ടുമെന്നും കോടതി വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി സര്‍ക്കാരിന് 1100 കോടി രൂപ പരസ്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ലെന്നും കോടതി ചോദിച്ചു. നവംബര്‍ 28നാണ് കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍.

ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ കുടിശ്ശിക തീര്‍ക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കോടതി ജൂലൈയില്‍ രണ്ട് മാസത്തെ സമയം നല്‍കിയിരുന്നു.

 



[ad_2]

Post ad 1
You might also like