Real Time Kerala
Kerala Breaking News

സ്കൂളിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

[ad_1]

ബെംഗളൂരു: സ്കൂൾ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കലബുർഗിയിലെ ചിനമഗേര ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തൽവാർ എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.

പാചകപ്പുരയിൽ വെച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുര്‍ഗിയിലെ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ സ്കൂൾ പ്രധാനാധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ, പാചകത്തൊഴിലാളികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലാലാബി നദാഫ്, സഹ അധ്യാപകൻ രാജു ചവാൻ, അടുക്കള സൂപ്പർവൈസർ എന്നിവരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Summary: An eight-year-old Class 2 student, passed away at Victoria Hospital in Bengaluru. The young girl had sustained critical injuries after accidentally falling into a hot sambar vessel at the Chinamagera Government Higher Primary School in Afzalpur taluk, Kalaburagi district.

[ad_2]

Post ad 1
You might also like