Real Time Kerala
Kerala Breaking News

ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ചു; മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതിരെ ഉത്തർപ്രദേശ് കേസെടുത്തു

[ad_1]

ലഖ്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതെ പൊലീസ് കേസെടുത്തു. ഇത്തരത്തിൽ ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംസ്ഥാനവ്യാപകമായി നിരോധിക്കുന്നത് ഉത്തർപ്രദേശ് സർക്കാർ പരിഗണിക്കുന്നുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. “ചില കമ്പനികൾ ഒരു സമൂഹത്തിനിടയിൽ അവരുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഉൽപ്പന്നങ്ങൾക്ക് ഹലാൽ എന്ന് സാക്ഷ്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു” എന്നുള്ള പരാതിയെത്തുടർന്ന് വെള്ളിയാഴ്ച ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. “അത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് നിരോധനം കൊണ്ടുവരാൻ സാധ്യതയുണ്ട്,” സർക്കാർ വക്താവ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

“ഈ കമ്പനികൾ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നത്, ഈ സർട്ടിഫിക്കറ്റുകളില്ലാതെ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറയ്ക്കുന്ന ക്രിമിനൽ നടപടിയാണ് ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളിൽ നിന്നുള്ള അനുചിതമായ നേട്ടങ്ങൾ സാമൂഹിക വിരുദ്ധർക്കും ദേശവിരുദ്ധർക്കും കൈമാറുന്നുവെന്ന് സംശയിക്കുന്നു…”- പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

“സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളായ എണ്ണ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സസ്യാഹാര ഉൽപ്പന്നങ്ങൾക്ക് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നു. ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ കമ്പനികൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഒരു സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മറ്റ് സമുദായങ്ങളുടെ ബിസിനസുകൾക്ക് നഷ്ടമുണ്ടാക്കുന്നു…ഇത് ചെയ്യുന്നത് കേവലം സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും കൂടിയാണ്. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പരാതിയിൽ പറയുന്നു.

സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 298 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ പറയൽ മുതലായവ), 384 (കൊള്ളയടിക്കൽ), 420 (വഞ്ചന), ഇന്ത്യൻ ശിക്ഷാനിയമത്തിലെ 467 (വ്യാജരേഖ), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖയും ഇലക്ട്രോണിക് രേഖയും ഉപയോഗിച്ച് യഥാർഥമാണെന്ന് തെറ്റിദ്ധരിപ്പിക്കുക), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന മൂന്ന് കമ്പനികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

[ad_2]

Post ad 1
You might also like