Real Time Kerala
Kerala Breaking News

നാഗാലാൻഡുകാർ പട്ടിയിറച്ചി തിന്നുന്നവരെന്നതുൾപ്പടെയുള്ള DMK ആക്ഷേപം തമിഴ്‌നാട് രാജ്ഭവന്‍ അക്രമത്തിനു കാരണമെന്ന് അണ്ണാമലൈ

[ad_1]

ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെയുടെ വിവാദ പ്രസംഗങ്ങളുടെ ഫലമാണ് രാജ് ഭവന്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഎംകെ നേതാവ് ആര്‍എസ് ഭാരതിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ വിമര്‍ശനം.

” ഡിഎംകെയുടെ വിവാദ പ്രസംഗങ്ങളുടെ ഫലമാണ് രാജ്ഭവന് നേരെയുള്ള ആക്രമണം. ഗവര്‍ണര്‍ക്കെതിരെയും അവര്‍ മോശമായി പ്രസംഗിക്കുന്നു. ഇതില്‍ നിന്നൊന്നും അവര്‍ പാഠം പഠിക്കുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്‍മാരുടെ അഭിമാനത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. അവര്‍ പട്ടികളെ തിന്നുന്നവരാണെന്ന് പറഞ്ഞ് അപമാനിച്ചിരിക്കുന്നു,” അണ്ണാമലൈ പറഞ്ഞു.

ഡിഎംകെ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയ്‌ക്കെതിരെയും അണ്ണാമലൈ വിമര്‍ശനം ഉന്നയിച്ചു.

Also read-അണ്ണാമലൈയെ നീക്കണമെന്ന ആവശ്യത്തിൽ അണ്ണാ ഡിഎംകെ സഖ്യം തകർന്നത് രജത രേഖയാകുമെന്ന് ബിജെപി പ്രതീക്ഷ

നാഗാ ജനതയെയാണ് ഡിഎംകെ നേതാവ് അപമാനിച്ചത്- തമിഴ്‌നാട് ഗവര്‍ണര്‍

നാഗാലാന്റിലെ ജനങ്ങളെ പട്ടികളെ തിന്നുന്നവര്‍ എന്ന് പറഞ്ഞ് അപമാനിച്ച ഡിഎംകെ നേതാവ് ആര്‍എസ് ഭാരതിയെ വിമര്‍ശിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും രംഗത്തെത്തി. ഒരു സമൂഹത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് ഭാരതിയുടേത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ തന്നെ നാണം കെടുത്തുന്ന പ്രസ്താവനയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

” നാഗന്‍മാര്‍ ധൈര്യവും ആത്മാഭിമാനവുമുള്ളവരുമാണ്. ആര്‍എസ് ഭാരതി അവരെ പട്ടികളെ തിന്നുന്നവരെന്ന് പരസ്യമായി പറഞ്ഞത് ഒട്ടും ശരിയായില്ല. ഇന്ത്യയ്ക്ക് അഭിമാനമായ ഒരു സമൂഹത്തെപ്പറ്റി ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു,” എന്ന് ഗവർണർ ആര്‍എന്‍ രവി പറഞ്ഞു

വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആര്‍എസ് ഭാരതി

അതേസമയം വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഡിഎംകെ നേതാവ് ആര്‍എസ് ഭാരതിയും രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന ഗവര്‍ണര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

” നാഗന്‍മാരെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് ഗവര്‍ണര്‍ വളച്ചൊടിച്ചു. നാഗാലാന്റിലെ ജനത അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി പട്ടികളുടെ മാംസം കഴിക്കുന്നവരാണെന്ന് ഗുവാഹത്തി ഹൈക്കോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്,” എന്നും ഭാരതി പറഞ്ഞു.

എന്തായിരുന്നു ആര്‍എസ് ഭാരതിയുടെ വിവാദ പരാമര്‍ശം

അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ശതാബ്ദിവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍എസ് ഭാരതിയുടെ വിവാദ പരാമര്‍ശം. 2019 മുതല്‍ 2021വരെ ആര്‍എന്‍ രവി നാഗാലാന്റിന്റെ ഗവര്‍ണര്‍ ആയിരുന്നുവെന്നും നാഗന്‍മാര്‍ അദ്ദേഹത്തെ അവിടെ നിന്ന് ഓടിച്ചതാണെന്നുമായിരുന്നു ആര്‍എസ് ഭാരതി പറഞ്ഞത്.

” പട്ടിയെ തിന്നുന്ന നാഗന്‍മാര്‍ക്ക് ഇത്രയും ആത്മാഭിമാനം ഉണ്ടെങ്കില്‍ ഉപ്പും ചോറും തിന്നുന്ന തമിഴന് അതിന്റെ ഇരട്ടി ആത്മാഭിമാനം ഉണ്ടാകും,” എന്നാണ് ആര്‍എസ് ഭാരതി പറഞ്ഞത്.

[ad_2]

Post ad 1
You might also like