Real Time Kerala
Kerala Breaking News

ഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടിത്തം: മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

[ad_1]

ഇറ്റാവ: ഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടര്‍ന്നത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടി. യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ സരായ് ഭൂപത് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ പുക ഉയരുന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പുക ഉയരുന്ന വിവരം ട്രെയിന്‍ ഡ്രൈവറെയും ഗാര്‍ഡിനെയും അറിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.

പരാതിയുമായി വരുന്നവരോട് പോലീസുകാർ മാന്യമായി പെരുമാറണം: സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശേഷം സ്ലീപ്പര്‍ കോച്ചില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനിടെയാണ് പലരും പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. കത്തിനശിച്ച മൂന്ന് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

[ad_2]

Post ad 1
You might also like