Real Time Kerala
Kerala Breaking News

വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

[ad_1]

രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളർ വർദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ ശേഖരത്തിൽ മികച്ച വർദ്ധനവാണ് ദൃശ്യമായിരിക്കുന്നത്. ആഗോള മേഖലയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജ്ജിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ രൂപയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ സജീവമാക്കിയതോടെയാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയർന്നത്. ഇക്കാലയളവിൽ റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിന്റെ മൂല്യം 54.4 കോടി ഡോളർ ഉയർന്ന് 4494 കോടി ഡോളറിൽ എത്തി. സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിലും ഇത്തവണ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2021 ഒക്ടോബറിലാണ് രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. അന്ന് വിദേശ നാണയ ശേഖരം 64,500 കോടി ഡോളർ വരെ എത്തിയിരുന്നു. പിന്നീടുള്ള വാരങ്ങളിൽ അമേരിക്കൻ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയർന്നതോടെ ഇന്ത്യൻ രൂപയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിക്കുകയായിരുന്നു. അക്കാലയളവിൽ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വലിയ രീതിയിൽ പണം പിൻവലിക്കുന്നുണ്ടെങ്കിലും, രൂപയുടെ സ്ഥിരത മെച്ചപ്പെടുത്താൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലാണ് നേട്ടമായത്.

ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതും, വ്യാവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിദേശനാണയ ശേഖരം ഇനിയും കൂടാൻ സഹായിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, പണപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാക്കാത്തതിനാൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ, വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.



[ad_2]

Post ad 1
You might also like