[ad_1]
ബംഗളൂരു: ചിത്രദുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ വീട്ടുടമയായ നാരായണപ്പ(54), തമിഴ്നാട് സ്വദേശിയും വീട്ടിലെ താമസക്കാരനുമായ ചന്ദ്രശേഖര്‍(39) എന്നിവരെ അറസ്റ്റ് ചെയ്തു.
Read Also : യാത്രക്കാരനെ ഇടിച്ചതോടെ ആൾക്കൂട്ട മർദ്ദനം, ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസ്
ഞായറാഴ്ച രാവിലെയാണ് സംഭവം. ഹിരിയൂര്‍ റൂറല്‍ പൊലീസാണ് വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ അടച്ചിട്ട കിടപ്പുമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആനക്കൊമ്പുകളും ചന്ദനമുട്ടികളും കണ്ടെത്തിയത്.
[ad_2]
