Real Time Kerala
Kerala Breaking News

തെളിഞ്ഞത് 22 ലക്ഷം ദീപങ്ങ​ൾ: പുതിയ ലോക റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം

[ad_1]

ലഖ്നൗ: രാജ്യം ദീപങ്ങളുടെ ആഘോഷമായ ദീപാവലി കൊണ്ടാടുകയാണ്. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്.

ഈ ​ ദീപോത്സവത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ഇന്ത്യയിലാകെ പരക്കുന്നത്. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങളാണ് ഗിന്നസ് റെക്കോർഡിട്ടത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി. 2017- ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്.

2017ൽ ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020- ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ 9 ലക്ഷത്തിലേറെയും കത്തിച്ചു. കഴിഞ്ഞ വര്‍ഷം 20,000 വളണ്ടിയര്‍മാര്‍ 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. ഇത്തവണ ഈ റെക്കോർഡും ഭേദിച്ചിരിക്കുകയാണ്.

 

 

 

[ad_2]

Post ad 1
You might also like