Real Time Kerala
Kerala Breaking News

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മള്‍ബറി | mulberry, digestive health, Latest News, News, Life Style, Health & Fitness

[ad_1]

മള്‍ബറി പഴം നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. എന്നാല്‍, ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ പഴമാണെന്ന് ആര്‍ക്കൊക്കെയറിയാം? പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി മള്‍ബറി നമുക്ക് ഉപയോഗിക്കാം. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍, ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്.

മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെതന്നെ, ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇവ. മള്‍ബറിയില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇവ സഹായകമാണ്.



[ad_2]

Post ad 1
You might also like