Real Time Kerala
Kerala Breaking News

ഐസ്‌ വെള്ളം കുടിയ്‌ക്കുമ്പോള്‍ സംഭവിക്കുന്നത്

[ad_1]

തണുത്ത വെള്ളം അതായത്‌ ഐസ്‌ വെള്ളം കുടിയ്‌ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത്‌ ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്‌ക്കുന്നു.

ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്‌. തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം കുറയ്‌ക്കാന്‍ ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുപയോഗിയ്‌ക്കുന്ന ഊര്‍ജം ശരീരത്തിന്‌ ഇതിനായി ഉപയോഗിയ്‌ക്കേണ്ടി വരും. ഇത്‌ ശരീരത്തിന്‌ പോഷകങ്ങള്‍ ലഭിയ്‌ക്കുന്നതു തടയും.

തണുത്ത വെള്ളം കുടിയ്‌ക്കുന്നത്‌ കഫക്കെട്ടിന്‌ ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ കേടു വരുത്തുമെന്നാണ്‌ പറയുന്നത്‌.

Read Also : റാപ്പിഡ് റെയില്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കണം, ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ഉത്തരവ്

തണുത്ത വെള്ളം കുടിയ്‌ക്കുന്നത്‌ വേഗസ്‌ നാഡിയെ ബാധിയ്‌ക്കും. വേഗസ്‌ നെര്‍വ്‌ പത്താമത്‌ ക്രേനിയല്‍ നെര്‍വാണ്‌. ഇത്‌ ഹൃദയത്തിന്റെ പള്‍സിനെ നിയന്ത്രിയ്‌ക്കുന്ന ഒന്നാണ്‌. തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ ഹൃദയമിടിപ്പു കുറയാന്‍ ഇത്‌ കാരണമാകും.

തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളേയും ബാധിയ്‌ക്കും.

ഭക്ഷണത്തോടൊപ്പമോ ശേഷമോ തണുത്ത വെള്ളം നിര്‍ബന്ധമായും ഒഴിവാക്കുക. ഇത്‌ ഭക്ഷണം ദഹിയ്‌ക്കാതിരിയ്‌ക്കാനും ഇതുവഴി വയറിന്‌ അസ്വസ്ഥതകള്‍ക്കും വഴി വയ്‌ക്കും. ചൂടുവെള്ളമോ റൂം ടെമ്പറേച്ചറിലെ വെള്ളമോ ആണ്‌ കൂടുതല്‍ ഗുണകരം.

തലച്ചോറിനേയും ഇതു ബാധിയ്‌ക്കും. പെട്ടെന്നു താപനിലയില്‍ വ്യത്യാസം വരുന്നത്‌ തലച്ചോറിന്‌ ആഘാതമുണ്ടാക്കും. ഇത്‌ ഇതിന്റെ പ്രവര്‍ത്തനത്തേയും ആരോഗ്യത്തേയും ബാധിയ്‌ക്കും.

തണുത്ത വെള്ളം മലബന്ധത്തിന്‌ ഇട വരുത്തും.

[ad_2]

Post ad 1
You might also like