Real Time Kerala
Kerala Breaking News

ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ബീറ്റ്‌റൂട്ട് ചപ്പാത്തി ഉണ്ടാക്കാം

[ad_1]

breakfast beetroot chappathi

എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാര്‍ക്കും അത് മടുത്ത് തുടങ്ങും. അങ്ങനെ വിഷമിച്ചിരിക്കുന്ന വീട്ടമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇത്തവണ ഒരു വെറൈറ്റി ബീറ്റ്റൂട്ട് ചപ്പാത്തി തന്നെ പരീക്ഷിച്ചു നോക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

ബീറ്റ് റൂട്ട് – 1

ഗോതമ്പ് പൊടി – 2 കപ്പ്

ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍ ( ജീരകം വറുത്തു പൊടിച്ചത് )

മുളക് പൊടി – 1/2 – 3/4 ടീ സ്പൂണ്‍

നെയ്യ് അല്ലെങ്കില്‍ എണ്ണ- 2 സ്പൂണ്‍

ഉപ്പ്

വെള്ളം

തയാറാക്കുന്ന വിധം

ബീറ്റ് റൂട്ട് തൊലി കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്‌തെടുക്കുക. ഗോതമ്പ്‌പൊടിയില്‍ ബീറ്റ് റൂട്ടും ജീരകപ്പൊടിയും മുളകുപൊടിയും ഉപ്പും ഒരു സ്പൂണ്‍ നെയ്യോ എണ്ണയോ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അല്പാല്പമായി വെള്ളം തളിച്ച് കുഴച്ചു മാവാക്കുക.

കയ്യില്‍ അല്പം എണ്ണ പുരട്ടി മാവ് നന്നായി ഉരുട്ടി വയ്ക്കുക. അല്പ സമയം കഴിഞ്ഞാല്‍ കയ്യില്‍ ഗോതമ്പ് പൊടി പുരട്ടി മാവ് ഉരുളകളാക്കുക. എല്ലാ ഉരുളകളും പരത്തി , ചൂടാക്കിയ കല്ലില്‍ ചുട്ടെടുക്കുക.

[ad_2]

Post ad 1
You might also like