Real Time Kerala
Kerala Breaking News

അലർജി തടയാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

[ad_1]

പലരും നേരിടുന്ന പ്രശ്‌നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി ഒരു പരിധി വരെ തടയാന്‍ കഴിയും. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ് അലര്‍ജി വരാൻ കൂടുതൽ സാധ്യത. അതിനാൽ, കഴിവതും രാവിലെ അഞ്ച് മുതൽ പത്ത് മണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുത്. രാവിലെ പുറത്തേക്കു പോകണമെങ്കില്‍ അലര്‍ജി മരുന്നു കഴിച്ചശേഷം പുറത്തിറങ്ങുക.

പൊടിയും പരാഗങ്ങളും കാലാവസ്ഥാ മാറ്റവും പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ മുറിയുടെ ജനലുകള്‍ അടച്ച് സൂക്ഷിക്കണം. വാഹനമോടിക്കുന്ന സമയത്തും ഗ്ലാസുകള്‍ താഴ്ത്തി വെക്കുക. കൂടാതെ, കൈ കഴുകുന്നത് അണുക്കള്‍ കുറയ്ക്കാന്‍ സഹായിക്കും. മദ്യം ഉപയോഗിക്കുന്നത് നിർത്തുന്നതും അലർജി കുറയ്ക്കും.

പഴയ സാധനങ്ങള്‍ വൃത്തിയാക്കുകയും അടുക്കിവെയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ മുഖത്ത് മാസ്‌ക് ധരിക്കണം. ഉപയോഗിച്ച വസ്ത്രങ്ങൾ പെട്ടെന്ന് തന്നെ കഴുകി ഉണക്കി ഉപയോഗിക്കുന്നതും അലർജിയെ പ്രതിരോധിക്കും.



[ad_2]

Post ad 1
You might also like