Real Time Kerala
Kerala Breaking News

വൃശ്ചികത്തിലെ പ്രദോഷം സവിശേഷതയുള്ളത്, ഇത്തരത്തിൽ അനുഷ്ഠിച്ചാൽ

[ad_1]

വൃശ്ചികത്തിലെ കറുത്തപക്ഷ പ്രദോഷത്തിൽ ശിവപ്രീതിക്കായി വ്രതമനുഷ്ഠിക്കുക. രോഗദുരിതശമനം, മംഗല്യ തടസ്സം മാറുക, വിദ്യാപ്രാപ്തി ഇവയ്ക്കായി പരമശിവനെ പ്രീതിപ്പെടുത്താം. പഞ്ചാക്ഷരീ മന്ത്രവും ശിവപഞ്ചാക്ഷരീ സ്‌തോത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷ ദിനം മുഴുവൻ ശിവ ഭഗവാനെ ഭജിക്കണം.

പ്രദോഷ ദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ശിവ ഭഗവാന് കൂവളമാലയും എണ്ണയും സമർപ്പിക്കുകയും ജലധാര നടത്തുകയും ചെയ്യണം. പകൽ മുഴുവൻ ഉപവസിക്കുന്നത് തന്നെയാണ് നല്ലത് എങ്കിലും അതിന് സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോർ കഴിക്കുന്നതാണ് ഉത്തമം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്നും പറയപ്പെടുന്നുണ്ട്.

കൂടാതെ സന്ധ്യ സമയത്ത് കഴിവതും വ്രതം ഉള്ളവർ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും പങ്ക് കൊള്ളണം. ഭഗവാന് നേദിക്കുന്ന കരിക്കിൽ നിന്നുള്ള ജലം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അവലോ മലരോ പഴമോ കൊണ്ടോ ഉപവാസം അവസാനിപ്പിക്കാവുന്നതാണ്.

[ad_2]

Post ad 1
You might also like