Real Time Kerala
Kerala Breaking News

കഞ്ഞിവെള്ളവും ഉലുവയും മാത്രം മതി!! മുടി മിനുക്കാൻ ബെസ്റ്റ്

[ad_1]

എല്ലാവരുടെയും വീട്ടിൽ കിട്ടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ കഞ്ഞിവെള്ളം മുടിയുടെ ആരോഗ്യത്തിനു മികച്ചതാണ്. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്.

ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം ഉലുവ രാത്രി മുഴുവൻ ഇട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റുക. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച്‌ പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും.

read also: സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

കൂടാതെ, കഞ്ഞിവെള്ളം ഉപയോഗിച്ച്‌ പതിവായി മുഖം കഴുകുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റുന്നതിനും മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. കുളിക്കുന്നതിനു മുമ്പ് കഞ്ഞിവെള്ളം ശരീരത്തില്‍ കോരിയൊഴിച്ചശേഷം 15 മിനിറ്റ് കളിഞ്ഞ് കഴുകിക്കളയുന്നത് വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും ചര്‍മ്മത്തിലെ മറ്റ് നിറവ്യത്യാസങ്ങള്‍ക്കും പരിഹാരമാണ്.



[ad_2]

Post ad 1
You might also like