Real Time Kerala
Kerala Breaking News

ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ

[ad_1]

ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച്‌ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്. മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്.

Read Also : സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നറിയണം. ഫേസ് വാഷില്‍ മാത്രമല്ല, മൈക്രോബീഡ്‌സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്. ഫേസ് വാഷിലും പേസ്റ്റിലും മറ്റു സുഗന്ധ വസ്തുക്കളിലും ഇവ ഉപയോഗിക്കുന്നുണ്ട്.

വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോ ബീഡ്സ് പ്ലാസ്റ്റിക് കണകികള്‍ ഫേസ് വാഷിലും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ഫേസ് വാഷ് അടക്കമുള്ള പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിരോധിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പല രാജ്യങ്ങളും.

 

 

 

[ad_2]

Post ad 1
You might also like