കരുനാഗപ്പള്ളി..54 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. ആദിനാട് പുന്നക്കുളം ഷീജ മൻസിൽ മുഹമ്മദ് റഷീദ് മകൻ മുഹമ്മദ് റാഫി 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 54 ഗ്രാം എംഡിഎംഐയുമായി പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തിന് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു
എസ് ഐ അനിൽകുമാർ ,എ എസ്ഐ സീമ ,സിപി ഓ സജീർ ഡാൻസാഫ് എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ശക്തമാക്കുമെന്ന് കൊല്ലം സിറ്റി പോലീസ് അറിയിച്ചു.
