Real Time Kerala
Kerala Breaking News

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ 2025 ഓണാഘോഷത്തിന്റെ ഭാഗമായി നിർധന കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റും, ഓണക്കോടിയും, ഓണസദ്യയും ഒരുക്കി

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ 2025 ഓണാഘോഷത്തിന…..* കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് പരിധിയിലെ നിർദ്ധന 60 കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റും, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിലെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഓണക്കോടി വിതരണവും നടന്നു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം ബഹു കരുനാഗപ്പള്ളി എ. എസ് പി ശ്രീ അഞ്ജലി ഭാവന IPS നിർവഹിച്ചു.ചടങ്ങിൽ വിശിഷ്ം സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച si വേണുഗോപാൽ, Scp 0 ഹാഷിം എന്നിവരെ ആദരിച്ചു. സാമൂഹ്യ പ്രവർത്തകരായ ഉത്രാടം സുരേഷ്, സന്തോഷ് തൊടിയൂർ ,സുജിത് എന്നിവർ സന്നിഹിതരായിരുന്നു.കരുന്നാഗപ്പള്ളി പോലീസ് സ്റ്റേഷൻ SHO ബിജു, SI മാരായ ഷമീർ, ആഷിഖ്, Asi ജയകൃഷ്ണൻ, SCPO മാരായ , വിശാഖ്, പ്രശാന്ത്,കൃഷ്ണകുമാർ, സരൺ തോമസ്, ജിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..

Post ad 1
You might also like