Real Time Kerala
Kerala Breaking News

കടയില്‍പോയ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ചാരുംമൂട്(ആലപ്പുഴ): പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസില്‍ അറസ്റ്റില്‍.

വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് വീട്ടില്‍ അരുണ്‍ സോമനെ(32)യാണ് നൂറനാട് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്.

 

ചൊവ്വാഴ്ച വൈകീട്ട് ആറോടെ കടയില്‍ പോയ 15-കാരനെ പരിചയം നടിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് കുട്ടിയെ പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്.

 

ബുധനാഴ്ച വൈകീട്ട് അറസ്റ്റുചെയ്തുകൊണ്ടുവന്ന പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപ്പെടാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. എസ്സിപിഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നൻ, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Post ad 1
You might also like