Real Time Kerala
Kerala Breaking News

കരുനാഗപ്പള്ളിയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരൻ

 കരുനാഗപ്പള്ളി ..മുൻ വൈരാഗ്യത്തിൽ   അച്ഛനെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരൻ. കുലശേഖരപുരം കോട്ടക്കു പുറം കൃഷ്ണഭവനം വീട്ടിൽ 72 വയസ്സുള്ള കൃഷ്ണൻകുട്ടി നായരെയാണ് മകനായ ആശാകൃഷ്ണൻ കൊലപ്പെടുത്തിയത്. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയത് അച്ഛനാണെന്ന് പറഞ്ഞ് വഴക്കിടുകയും പ്രതിയുടെ ഭാര്യയെ മാപ്പ് പറഞ്ഞ് വിളിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിന് അച്ഛനായ കൃഷ്ണൻകുട്ടി നായർ എതിർത്തതിന് തുടർന്ന് പ്രതി അച്ഛനെ മർദ്ദിക്കുകയും അടുക്കളയിൽ ഇരുന്ന ഫ്രൈ പാൻ വെച്ച് പലതവണ മാരകമായി തലക്കടിച്ചു തലയോട്ടി പൊട്ടിക്കുകയും കട്ടിലിരുന്ന അച്ഛനെ വലിച്ച് നിലത്തിട്ട് ചവിട്ടി വാരിയെല്ലിന് മറ്റും പൊട്ടൽ ഉണ്ടാവുകയും ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ഇത് തടസ്സം പിടിക്കാൻ ചെന്ന പ്രതിയുടെ അമ്മയെ അതിക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. 10 3 2023 ൽ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംഭവദിവസം തന്നെ പ്രതിയെ പിടികൂടുകയും കഴിഞ്ഞ രണ്ടു വർഷമായി പ്രതിക്ക് ജാമ്യം പോലും ലഭിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഈ കേസിൽ കൃത്യസമയത്ത് ഉണ്ടായ ഒരേയൊരു സാക്ഷിയായ മരണപ്പെട്ട കൃഷ്ണൻകുട്ടി നായരുടെ ഭാര്യയായ ശ്യാമള അമ്മ വാർദ്ധക്യസഹജമായ അസുഖം മൂലവും കൊലപാതകം നേരിൽ കണ്ട മനോ വിഷമം കൊണ്ടുണ്ടായ ശാരീരിക മാനസിക അസ്വസ്ഥതകൾ കൊണ്ട് മരണപ്പെട്ട് പോകാൻ ഇടയായിട്ടും കരുനാഗപ്പള്ളി പോലീസിൻറെ കുറ്റമറ്റ അന്വേഷണത്തിലൂടെ നടത്തിയ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത് .കൊല്ലം 5 അഡീഷണൽ സെഷൻസ് ജഡ്ജ് കോടതിയാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.

Post ad 1
You might also like