Real Time Kerala
Kerala Breaking News

കരുനാഗപ്പള്ളിയിൽ കാപ്പ നിയമലംഘനം യുവാവ് പിടിയിൽ

കരുനാഗപ്പള്ളി. കാപ്പാ നിയന്ത്രണങ്ങൾ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ . തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് തെക്കതിൽ താജുദ്ദീൻ മകൻ കൊത്തിപ്പിടി എന്ന് വിളിക്കുന്ന റമീസ് 38 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസിൽ പ്രതിയായിരുന്ന റമീസ് കാപ്പ നിയമപ്രകാരം കഴിഞ്ഞ ആറുമാസത്തേക്ക് കൊല്ലം സിറ്റി പോലീസ് ജില്ലാ പരിധിയിൽ നിന്ന് പുറത്താക്കി ഉത്തരവായിരുന്നു.എന്നാൽ നിയന്ത്രണം ലംഘിച്ച് കഴിഞ്ഞദിവസം പുതിയകാവിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ് ഐ ഷമീർ എസ് സി പി ഓ മാരായ ഹാഷിം, ഷഫീഖ്, മനോജ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Post ad 1
You might also like