Real Time Kerala
Kerala Breaking News

ജയിലിലും കലി അടങ്ങാതെ അലുവ അതുല്‍; ജയില്‍ വാര്‍ഡനെ മര്‍ദ്ധിച്ചു, സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്ബ്യൂട്ട‍ര്‍ തല്ലി തകര്‍ത്തു

കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലകേസ് പ്രതി അലുവ അതുല്‍ ജയില്‍ വാർഡനെ മർദ്ധിച്ചു. കൊല്ലം ജില്ലാ ജയില്‍ വാർഡൻ അഭിലാഷിനാണ് മർദ്ധനമേറ്റത്.

പരിക്കേറ്റ ജയില്‍ വാർഡൻ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്ബ്യൂട്ടറും അലുവ അതുല്‍ തല്ലി തകർത്തു.

 

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച്‌ 27-ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

 

 

 

 

 

ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാള്‍ പറഞ്ഞിട്ടെന്ന് അലുവ അതുല്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Post ad 1
You might also like