Real Time Kerala
Kerala Breaking News

കൊടുവള്ളി വട്ടോളിയില്‍ കര്‍ണാടക രജിസ്ട്രേഷൻ കാര്‍ പരിശോധിച്ചപ്പോള്‍ പൊലീസും ഞെട്ടി, ഉള്ളില്‍ കെട്ടുകണക്കിന് പണം!

കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ വട്ടോളിയില്‍ വെച്ച്‌ രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ കാറില്‍ നിന്നും പിടികൂടി.

 

കാറില്‍ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയില്‍. കാറിന്റെ രഹസ്യ അറയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Post ad 1
You might also like