കൊല്ലം..
മരണ വീട്ടില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്ക്കോ നഗറില്‍ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്കല്‍ ആന്‍റോപുരം കുന്നത്താൻ വീട്ടില്‍ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മോഷണം നടത്തിയത്.
മുറിയില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാം സ്വർണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടില്‍ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകള്‍ക്കായി പള്ളിയിലായിരുന്നു. വീട്ടില്‍ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയില്‍ കയറി യുവതി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈറ്റിലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
എ.എസ്.പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐ പി.എം റാസിക്ക്, സിപിഒമാരായ പി.എസ് ഷിബിൻ, ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്. ഈ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
