Real Time Kerala
Kerala Breaking News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസുമായി കൂട്ടിയിടിച്ചു; 2കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്ക്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന സ്വി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം.

വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടമുണ്ടായത്.

 

അപകടത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച്‌പേർക്ക് പരിക്ക്. കാർ യാത്രികരായ ഒരു കുടുംബത്തിലെ അഞ്ച്‌പേരെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പരുക്ക് ഗുരുതരമല്ല. കരിമ്ബനക്കുളം സ്വദേശികളായ തോമസ്, റാണിമോള്‍, മിനി, അഞ്ച് വയസ്സുകാരി ജുവാൻ, ആറ് വയസ്സുകാരി ഇവാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അഞ്ച് പേരും.

 

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിരുന്നു ആംബുലൻസ് സഞ്ചരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷമാണ് ആംബുലൻസ് പോയത്.

 

Post ad 1
You might also like