Real Time Kerala
Kerala Breaking News

പാട്ടും പൊന്നുമണിഞ്ഞ കുലസ്ത്രീ കുടുംബ സ്ത്രീകൾ അല്ലാതെ സീരിയലിൽ എന്തുണ്ട്? നടി ഗായത്രി

[ad_1]

മലയാളത്തിലെ സീരിയലുകൾ കുലസ്ത്രീ കുടുംബ സ്ത്രീലൈനിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മത്സരിക്കുന്നത് അല്ലാതെ ഒരു ദളിത്, മുസ്‌ലിം ജീവിതങ്ങൾ അവതരിപ്പിക്കാൻ ധൈര്യം കാണിക്കാറില്ലെന്നു നടി ഗായത്രി.

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘മലയാളത്തിലെ സീരിയലുകളുടെ അവസ്ഥ എന്താണ് ?വരേണ്യരായ ഹിന്ദു കഥാപാത്രങ്ങൾക്ക് അപ്പുറത്ത് മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ട കഥാപാത്രങ്ങളെ സീരിയലുകളിൽ കാണാൻ കഴിയുമോ ?നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സീരിയലുകളിൽ എന്തുകൊണ്ടാണ് ഒരു ദളിത് കഥാപാത്രം ഇല്ലാത്തത് ? എന്തുകൊണ്ടാണ് ഒരു മുസ്ലിം കഥാപാത്രം ഇല്ലാത്തത് ? എന്തുകൊണ്ടാണ് ഒരു ക്രിസ്ത്യൻ കഥാപാത്രം ഇല്ലാത്തത് ? ഉത്തരങ്ങൾ അങ്ങേയറ്റം ലളിതമാണ്. സീരിയലുകളെ കേന്ദ്രീകരിച്ചു നിൽക്കുന്ന ബോധം എന്ന് പറയുന്നത് അങ്ങേയറ്റം വരേണ്യമാണ്. കുലസ്ത്രീ കുടുംബ സ്ത്രീലൈനിലുള്ള കഥാപാത്രങ്ങളെയാണ് അഴകോടെ ടെലിവിഷൻ ചാനലുകൾ കാണികൾക്കായി അവതരിപ്പിക്കുന്നത്. പട്ടും പൊന്നുമണിഞ്ഞ് ദൈനംദിന ജീവിതത്തിൽ പെരുമാറുന്ന എത്രയോ കഥാപാത്രങ്ങളെയാണ് നമ്മൾ ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഈ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾക്കപ്പുറത്ത് മറ്റുള്ള കാഴ്ചകളെ പ്രതിഷ്ഠിക്കുവാൻ സീരിയലുകാർക്ക് കഴിയാറില്ല.’

READ ALSO: നവകേരള സദസിൽ നിവേദനം നൽകി: മണിക്കൂറുകൾക്കകം ഒമ്പതുവയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി

‘എന്റെ ഓർമ്മയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട നടിഏതാണ് എന്ന് ചോദിച്ചാൽ ഞാൻ സൂര്യ എന്ന് പറയുമായിരുന്നു. കറുത്ത മിനുത്ത് മേനിക്കൊഴുപ്പുള്ള സൂര്യ ഒരു മികച്ച നടി തന്നെയായിരുന്നു. ആദാമിന്റെ വാരിയെല്ല് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നമ്മൾ അത് കണ്ട് ബോധ്യപ്പെട്ടതാണ്. സീരിയൽ രംഗത്ത് ആവട്ടെ കറുത്ത പെൺകുട്ടിയുടെ കഥാപാത്രമാണ് വരുന്നതെങ്കിൽ പോലും അവിടെ നമ്മൾക്ക് ഒരു വെളുത്ത പെൺകുട്ടിയുടെ സാന്നിധ്യമാണ് അനിവാര്യമായി വരുന്നത്.

നമ്മൾ എന്താണ് കാണേണ്ടത് എന്ന് വളരെ ചെറിയ ഒരു ഗ്രൂപ്പാണ് തീരുമാനിക്കുന്നത്. ആ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ എന്ന് പറയുന്നത് ചില പ്രത്യേകതരം രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം വെച്ച് പുലർത്തുന്ന സംഘടനയോടും അവരുടെ ആശയങ്ങളോടും ഐക്യപ്പെടുന്ന ഒന്നാണ്. ഇപ്പോൾ മലയാള സീരിയൽ രംഗത്ത് കൃത്യമായ രീതിയിൽ സംഘപരിവാറിന്റെ സാന്നിധ്യം പ്രകടമാണ്. അതുകൊണ്ടുതന്നെയാണ് സീരിയൽ രംഗത്ത് അതിന്റെ പ്രമേയ ഉള്ളടക്കങ്ങളിൽ തികച്ചും വരേണ്യമായ പശ്ചാത്തലങ്ങൾ വന്നുനിറയുന്നത് .ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയാതെയാണ് ഓരോ വീട്ടമ്മയും സീരിയലിന് അടിമയായി മാറുന്നത്.’ – ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.



[ad_2]

Post ad 1
You might also like