Real Time Kerala
Kerala Breaking News

കുസാറ്റ് ദുരന്തം: ആശുപത്രികൾ സജ്ജമാകണമെന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

[ad_1]

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ആശുപത്രികൾ സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയിൽ തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നാലുപേരെ മരിച്ച നിലയിൽ കൊണ്ടുവന്നു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദേശം നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.



[ad_2]

Post ad 1
You might also like