Real Time Kerala
Kerala Breaking News

റാലി നടത്തിയത് അച്ചടക്ക ലംഘനം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച് കെപിസിസി

[ad_1]

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്ക ലംഘനം ആവർത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സമാന്തര കമ്മിറ്റികൾ പാടില്ലെന്നും കെപിസിസി ആവശ്യപ്പെട്ടു.

ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടൻ ഷൗക്കത്തിനെയും മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, കടുത്ത നടപടി ഒഴിവാക്കിയത് ഖേദപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.



[ad_2]

Post ad 1
You might also like