Real Time Kerala
Kerala Breaking News

നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും

[ad_1]

വയനാട്: നവകേരള സദസ് പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് ചെളിയില്‍ താഴ്ന്നു. വയനാട് മാനന്തവാടിയിലാണ് സംഭവം നടന്നത്. ബസിന്റെ പിന്‍ ചക്രങ്ങളാണ് ചെളിയില്‍ താഴ്ന്നത്. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ചക്രങ്ങള്‍ ചെളിയില്‍ നിന്ന് കയറ്റിയത്. വയനാട് ജില്ലയിലെ അവസാന പരിപാടി ആയിരുന്നു മാനന്തവാടിയില്‍ നടന്നത്.

ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നതോടെ ആദ്യം വാഹനം തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വടം കെട്ടി വലിച്ചാണ് വാഹനം ചെളിയില്‍ നിന്ന് കയറ്റിയത്.

ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ: പരിഹസിച്ച് വി.കെ പ്രശാന്ത്

നവകേരള സദസിനായി യാത്ര നടത്തുന്ന വാഹനം ഭാവിയില്‍ ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി. 2024 ജനുവരി മുതല്‍ വാഹനം ഇത്തരത്തില്‍ ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയെന്നാണ് റിപ്പോര്‍ട്ട്.



[ad_2]

Post ad 1
You might also like