Real Time Kerala
Kerala Breaking News

ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

[ad_1]

തിരുവനന്തപുരം: അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധിയില്ല.
വയനാട് നാളെയാണ് ക്ലസ്റ്റർ പരിശീലനം. അതിനാൽ നാളെയായിരിക്കും അവധി. കൊല്ലം, എറണാകുളം ജില്ലകളിൽ ഈ മാസം 28നും കോട്ടയത്ത് 29നും ആണ് ക്ലസ്റ്റർ പരിശീലനം.



[ad_2]

Post ad 1
You might also like