Real Time Kerala
Kerala Breaking News

വിവാദങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്, പലസ്തീന്‍ റാലിയില്‍ പങ്കെടുക്കും: ശശി തരൂര്‍

[ad_1]

 

കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ സാന്നിധ്യം മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

Read Also: ഐഎഫ്എഫ്‌കെ: ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയില്‍ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തെച്ചൊല്ലി ഏറെ പഴികേട്ട ശേഷമാണ് കോണ്‍ഗ്രസ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുന്നത്. പ്രസ്താവനയില്‍ തരൂര്‍ വിശദീകരണം നല്‍കുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

 

[ad_2]

Post ad 1
You might also like