[ad_1]
മങ്കൊമ്പ്: ഏഴു വർഷം മുമ്പ് നടന്ന റോഡപകടത്തെത്തുടർന്ന് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. കൈനകരി പഞ്ചായത്ത് 13-ാം വാർഡ് മംഗലശേരി സൈജോപ്പൻ ഐസക്കിന്റെ മകൻ സാംസണാ(മോനുക്കുട്ടൻ-21)ണു മരിച്ചത്.
2016 നവംബറിൽ എസി റോഡിലായിരുന്നു അപകടം നടന്നത്. 14 വയസുണ്ടായിരുന്ന സാംസൺ മാതാപിതാക്കൾക്കൊപ്പം ബന്ധുവിന്റെ മനഃസമ്മതച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുന്നക്കുന്നത്തുശേരിയിലേക്കു പോയപ്പോഴാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ
തുടർന്ന്, മൂന്നുമാസത്തെ ചികിൽസയ്ക്കുശേഷം വീട്ടിലെത്തിയെങ്കിലും കിടക്കയിൽ നിന്നു എഴുനേൽക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കൈനകരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡോക്ടർ വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന്, ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസിൽ കയറ്റുന്നതിനിടയിൽ 9.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം നാളെ മൂന്നിന് കൈനകരി സെന്റ് മേരീസ് പളളിയിൽ നടക്കും. മാതാവ് : രഞ്ജു. സഹോദരി: സാനിയ.
[ad_2]
