Real Time Kerala
Kerala Breaking News

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, മൂന്ന് ദിവസം കൊണ്ട് ദര്‍ശനത്തിനെത്തിയത് 1,61,789 അയ്യപ്പന്മാര്‍

[ad_1]

പത്തനംതിട്ട: മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 1,61,789 ഭക്തര്‍. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്. പുല്‍മേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തി.

ഇന്നലെ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി തുറന്ന കാനന പാതയില്‍ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

കാനനപാതയില്‍ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതേസമയം മണ്ഡലകാലം ആരംഭിച്ചതോടെ കലാകായിക സംഘങ്ങള്‍ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തി.

 



[ad_2]

Post ad 1
You might also like