Real Time Kerala
Kerala Breaking News

തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

[ad_1]

തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു. ഡിസംബർ 11 ന് പിഎംജി ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നാലു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ 10 നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.



[ad_2]

Post ad 1
You might also like