[ad_1]
മുണ്ടക്കയം: സപ്ലൈകോയുടെ മുണ്ടക്കയത്തെ പീപ്പിൾസ് ബസാർ ജീവനക്കാരെ മൂന്നംഗ സംഘം മർദിച്ചതായി പരാതി. ബസാറിലെ താൽക്കാലിക ജീവനക്കാരായ മുണ്ടക്കയം പുൽതകടിയേൽ പി.ജി.ലിന്റോ, പാലൂർക്കാവ് സ്വദേശി അജയ് ബാബു എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
Read Also : ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്നത് ശുദ്ധ നുണ : സുരേഷ് ഗോപി
ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പീപ്പിൾസ് ബസാർ അടച്ചശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പുലിക്കുന്ന് സ്വദേശി വിഷ്ണുവും മറ്റ് രണ്ടുപേരും കൂടി വാഹനം തടഞ്ഞു നിർത്തുകയും ലിന്റുവിനെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്കൂട്ടറിന്റെ താക്കോലും കൈയ്യിലുണ്ടായിരുന്ന ബാഗും സംഘം അപഹരിച്ചതായും ഇതിലുണ്ടായിരുന്ന എണ്ണയിരത്തോളം രൂപ നഷ്ടപ്പെട്ടതായും ഇവർ പറയുന്നു.
Read Also : മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് മതപണ്ഡിതര്‍ അറസ്റ്റില്‍
പരിക്കേറ്റവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.
[ad_2]
