[ad_1]

കൊരട്ടി: ദേശീയപാതയിലെ ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി ദേഹത്തു കയറി ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു. റിട്ട. നേവി ഉദ്യോഗസ്ഥൻ പാലക്കാട് കിഴക്കൻചേരി കൊടുമ്പാലയിൽ താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര മലമേൽഭാഗം സ്വദേശി വാലുവിള കിഴക്കതിൽ മോഹൻകുമാർ(60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ അങ്കമാലി ഭാഗത്തേക്കുള്ള ട്രാക്കിൽ ആയിരുന്നു സംഭവം. ഇരുവാഹനങ്ങളും സിഗ്നൽ കടന്നുവരുമ്പോൾ ടോറസ് ലോറി തട്ടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് ലോറിയുടെ അടിയിലേക്ക് വീഴുകയും പിൻചക്രം ദേഹത്തു കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എറണാകുളത്തു താമസിക്കുന്ന മകളെ കാണാൻ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കുറ്റിച്ചിറയിൽനിന്നു റോഡ് നിർമാണത്തിനാവശ്യമായ മെറ്റൽ കൊണ്ടുപോയതായിരുന്നു ടോറസ് ലോറി. നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
മോഹൻകുമാറിന്റെ സംസ്കാരം 12-ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടന്നു. ഭാര്യ: കൊടുമ്പാല ചക്കിങ്ങൽ വിജയലക്ഷ്മി. മകൾ: പ്രിയ. മരുമകൻ: കൃഷ്ണദാസ്.
[ad_2]
