Real Time Kerala
Kerala Breaking News

ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനം

[ad_1]

തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററുകളിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താൽകാലികമാണ്.

എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സാമൂഹ്യ ക്ഷേമപദ്ധതികളിൽ ഒരു വർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടാകണം. പ്രതിമാസ ശമ്പളം 20,000 രൂപ. പ്രായപരിധി 36 വയസ്സ്. നവംബർ 24 നു വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ ലഭിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോറവും keralapolice.gov.in/page/notification എന്ന സൈറ്റിൽ ലഭിക്കും.



[ad_2]

Post ad 1
You might also like