നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്: നവകേരള സദസിനെതിരെ സമസ്ത
[ad_1]

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉന്നയിച്ചത്. ഈ സദസ്സ് ആരെ കബളിപ്പിക്കാൻ എന്ന പേരിലാണ് സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നതെന്ന് സമസ്ത വിമർശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കൺകെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും സമസ്ത അഭിപ്രായപ്പെട്ടു.
[ad_2]
